Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington Dc

America

ലാ​ന റീ​ജിയ​ണ​ൽ സ​മ്മേ​ള​നം വാ​ഷിംഗ്ടൺ ഡി​സി​യി​ൽ; സ​ക്ക​റി​യ, വി. ​ജെ. ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തും

ന്യൂയോർക്ക്: ലാ​ന​യു​ടെ (ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക) ഈ ​വ​ർ​ഷ​ത്തെ ത്വി​ദി​ന റീ​ജിയ​ണ​ൽ സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 25, 26, 27 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ക​ഥാ​കാ​ര​ൻ  ​സ​ക്ക​റി​യ, നോ​വ​ലി​സ്റ്റും ക​ഥാ​കാ​ര​നു​മാ​യ വി.ജെ. ​ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ഠാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് എ​ഴു​ത്തി​നേ​യും വാ​യ​ന​യേ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നും ഈ ​പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രോ​ട് സാ​ഹി​ത്യ​ത്തേ​ക്കു​റി​ച്ച് സം​വേ​ദി​ക്കാ​നു​മു​ള്ള സു​വ​ർ​ണാ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സാ​ഹി​ത്യ ത​ൽ​പ്പ​ര​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​ങ്കെ​ടു​ക്കാ​നാ​യി മു​ൻ​കൂ​ട്ടി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​ണ്ട്. ലാ​ന​യു​ടെ വെ​ബ്സൈ​റ്റാ​യ lanalit.org യി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.

വേ​ണു​ഗോ​പാ​ൽ കൊ​ക്കോ​ട​ൻ ചെ​യ​ർ​മാ​നാ​യും ​ഷി​നോ കു​ര്യ​ൻ ക​ൺ​വീ​ന​റു​മാ​യു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ (ലാ​ന പ്ര​സി​ഡന്‍റ് - 214 435 0124), നി​ർ​മ​ല ജോ​സ​ഫ് (ലാ​ന സെ​ക്ര​ട്ട​റി - 347 204 0062) , വേ​ണു​ഗോ​പാ​ൽ കൊ​ക്കോ​ട​ൻ (ചെ​യ​ർ​മാ​ൻ - 850 339 7104) , ഷി​നോ കു​ര്യ​ൻ (ക​ൺ​വീ​ന​ർ - 540 692 2300), ലാ​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up